വീട്ടുവളപ്പില്‍ ജൈവ കൃഷി ഒരുക്കാനുളള സഹായവുമായി കൃഷി വകുപ്പ്‌

തൃശൂര്‍ : അഞ്ചുസെന്റോ അതില്‍ കൂടുതലോ ഉളള വീട്ടുപറമ്പില്‍ ജൈവകൃഷി ഒരുക്കാനുളള പദ്ധതിയുമായി കൃഷി വകുപ്പ്‌ .കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായാണ്‌ സംസ്ഥാന കൃഷി വകുപ്പ്‌ ജൈവ കൃഷിക്കുളള സാഹചര്യം ഒരുക്കുന്നത്‌. താല്‍പ്പര്യമുളളവര്‍ക്ക്‌ 2021 ജൂണ്‍ 5 വരെ അടുത്തുളള കൃഷി ഭവന്‍ മുഖേനം അപേക്ഷിക്കാവുന്നതാണ്‌.

ആദ്യ പടിയായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതുണ്ട്‌. മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയാണിത്‌. ആദ്യവര്‍ഷം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ്‌ ലക്ഷ്യമിടുന്നത്‌. തുടര്‍ന്നുളള വര്‍ങ്ങളില്‍ പദ്ധതി വിപുലമാക്കും പദ്ധതിയില്‍ ചേരുന്നവര്‍ക്ക്‌ കൃഷി വകുപ്പിന്റെ പദ്ധതി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്‌ മുന്‍ഗണന നല്‍കുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →