ചെന്നൈ: കോവിഡ് വരാതിരിക്കാന്‍ എന്നപേരില്‍ വിഷപ്പാമ്പിനെ കൊന്നുതിന്ന കര്‍ഷക തൊഴിലാളിയെ തമിഴ്‌നാട്ടില്‍ അറസറ്റ് ചെയ്‌തു. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് ഇയാള്‍ തിന്നത്. പാമ്പിനെ ചവച്ചുതിന്നുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. തമിഴ്‌നാട്ടിലെ പെരുമാപ്പെട്ടി ഗ്രാമത്തിലാണ് സംഭവം .വടിവേലുയെന്ന ഇയാള്‍ പാമ്പിനെ തിന്നുന്ന വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങലൂടെ പ്രചരിപ്പിച്ചതോടയാണ് സംഭവം പുറംലോകമറിഞ്ഞത്.
കോവിഡ് പ്രതിരോധത്തിന് പാമ്പ് നല്ലതാണെന്ന് ഇയാള്‍ വിഡിയോയില്‍ പറയുന്നുണ്ട്. ഇതോടെ പരിസ്ഥിതി പ്രര്‍ത്തകര്‍ ഉള്‍പ്പെടയുളളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവം വനം വകുപ്പുദ്യോഗസ്ഥനായ എസ് ആനന്ദിന്‍റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇയാളെ അറസറ്റ് ചെയ്യുകയായിരുന്നു. ഏഴായിരം രൂപ പിഴചുമത്തുകയും ചെയ്‌തു.പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് പാമ്പിനെ കിട്ടിയതെന്നും കൊന്നതിനുശേഷമാണ് പാമ്പിനെ തിന്നതെന്നും വടിവേലു ഉദ്യോസ്ഥരോട് പറഞ്ഞു. താന്‍ സ്ഥിരമായി പാമ്പിനെ കഴിക്കാറുണ്ടെന്നും വടിവേലു വ്യക്തമാക്കി.
എന്നാല്‍ ഇത്തരം വീഡിയോകളിലെ അവകാശ വാദങ്ങള്‍ വിശ്വസിക്കരുതെന്നും വിഷജീവികളെ കഴിക്കുന്നത് അപകടം വരുത്തിവയ്‌ക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പാമ്പിനെ കഴിച്ചെങ്കിലും ആതിന്റെ വിഷം ഉളളില്‍ ചെല്ലാതിരുന്നതുകൊണ്ട് മാത്രമാണ് ഇയാള്‍ രക്ഷപെട്ടതെന്നും വിദഗ്‌ദര്‍ വ്യക്തമാക്കി.

