ജോസ് കെ. മാണിയുടെ രാജി: ഒഴിവുവന്ന രാജ്യസഭാ സീറ്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു

ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി രാജിവച്ചതിനെത്തുടര്‍ന്ന് കേരളത്തിലേക്ക് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് കോവിഡിന്റെ രണ്ടാം തരംഗം പരിഗണിച്ച് മാറ്റിവച്ചുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. പുതിയ തീയതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ചിട്ടില്ല.
ഈ വര്‍ഷം ജനുവരി 11 നാണ് ജോസ് കെ.മാണി രാജിവച്ചത്. 2024 ജൂലൈയിലാണ് കാലാവധി അവസാനിക്കുന്നത്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 151 എ വകുപ്പ് അനുസരിച്ച് ഒരു വര്‍ഷമോ അതില്‍കൂടുതലോ കാലാവധി ബാക്കിവച്ചാണ് രാജ്യസഭയില്‍ സീറ്റ് ഒഴിവുവരുന്നത് എങ്കില്‍ ഒഴിവുവന്ന് ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →