പത്തനംതിട്ട: തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്: ഡിഎംഒ

പത്തനംതിട്ട: കോവിഡുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍. ഷീജ അറിയിച്ചു. കോവിഡ് വാക്സിനേഷന്‍, ചികിത്സ, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍, രോഗപ്രതിരോധം തുടങ്ങിയവയെപ്പറ്റി അശാസ്ത്രീയവും തെറ്റായതുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്.

തെറ്റായ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ബോധപൂര്‍വമോ, അല്ലാതെയോ പ്രചരിപ്പിക്കുന്നത് ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിന് ഇടയാക്കും. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും ഒത്തൊരുമിച്ച് കോവിഡ് മഹാമാരിക്കെതിരേ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ഡിഎംഒ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →