കോഴിക്കോട്: അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു

കോഴിക്കോട്: മങ്കട ഗവ. ആര്‍ട്സ് & സയന്‍സ് കോളേജില്‍ ഒഴിവുള്ള മാത്തമാറ്റിക്സ്,  സൈക്കോളിജി, ഫിസിയോളജി, ബി.ബി.എ,  സ്റ്റാറ്റിസ്റ്റിക്സ്, ഉറുദു, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്,  ജേണലിസം വിഷയങ്ങളിലെ അദ്ധ്യാപക തസ്തികകളില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുമുള്ളവരും കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അനുബന്ധ രേഖകളും mgcko…@gmail.com എന്ന ഇ – മെയില്‍ വിലാസത്തില്‍ ജൂണ്‍ മൂന്നിനുള്ളില്‍ അയക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04933-202135.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →