യാസ്‌ ചുഴലിക്കാറ്റ്‌ ; പത്തുലക്ഷത്തിലധികം അളുകളെ ഒഴിപ്പിച്ചു

കൊല്‍ക്കത്ത: യാസ്‌ ചുഴലിക്കാറ്റ്‌ തീരത്തോടടുക്കുന്നു. 2021 മെയ്‌ 26ന്‌ പുലര്‍ച്ചയോടെ ഒഡീഷയിലെ ഭദ്രക്‌ ജില്ലയിലെ ധര്‍മ്മ പോര്‍ട്ടിന്‌ സമീപം ചുഴലിക്കാറ്റ്‌ കരതൊടുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. അപകട സാധ്യതയേറിയ പശ്ചിമ ബംഗാളും ഒഡീഷയും 10 ലക്ഷത്തോളം ആളുകളെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചു. അയല്‍ സംസ്ഥാനമായ ജാര്‍ഖണ്ഡും അതീവ ജാഗ്രതയിലാണ്‌. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാനുളള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി.

9 ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റിക്കഴിഞ്ഞതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. തീരദേശ ജില്ലകളിലെ രണ്ടു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ഒഡീഷാ സര്‍ക്കാരും വ്യക്തമാക്കി. ചുഴലിക്കാറ്റ്‌ കര തൊടുന്നതിന്‌ ആറുമണിക്കൂര്‍ മുമ്പും പിമ്പും കനത്ത നാശ നഷ്ടങ്ങള്‍ ഉണ്ടാകാനാണ്‌ സാധ്യതയുളളത്‌. ചന്ദ്‌ബാലിയില്‍ വന്‍ നാശനഷ്ടങ്ങള്‍ക്കുളള സാധ്യതയുളളതായും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ ഡയറക്ടര്‍ ജനറല്‍ ഡോ.മൃത്യുഞ്‌ജയ്‌ മഹാപാത്ര വ്യക്തമാക്കി. ഒഡീഷയിലെ ഭദ്രക്‌ ജില്ലയിലെ ധമ്ര, ചന്ദ്‌ബാലി, എന്നീ പ്രദേശങ്ങള്‍ക്ക്‌ മധ്യേയാവും ചുഴലിക്കാറ്റ് കര തൊടുകയെന്ന്‌ ഭുവനേശ്വറിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്‌ദന്‍ ഡോ. ഉമാശങ്കര്‍ പറഞ്ഞു.

രക്ഷാപ്രവര്‍ഡത്തനങ്ങളും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ 74,000ത്തിലധികം ഓഫീസര്‍മാരെയും ജീവനക്കാരെയുമാണ്‌ വിന്യസിച്ചിരിക്കുന്നതെന്ന്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. രണ്ടുലക്ഷത്തിലധികം പോലീസുകാരും, സന്നദ്ധ സംഘടനകളും രംഗത്തുണ്ട്‌. സംസ്ഥാന ദുരന്ത നിവാരണ സേനകളും ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്‌. ആവശ്യമെങ്കില്‍ കരസേനയുടെ സഹായം തേടും.

ജനങ്ങളെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ 4000 കേന്ദ്രങ്ങളാണ്‌ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുളളതെന്നും മമത പറഞ്ഞു. . 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി തുറന്നിട്ടുണ്ട്‌. സ്ഥിതിഗതികള്‍ നിരീക്ഷിക്കാനുളള ചുമതല മുതിര്‍ന്ന ഐഎഎസ്‌ ഓഫീസര്‍മാര്‍ക്കാണ്‌ നല്‍കിയിരിക്കുന്നത്. . ചൊവ്വാഴ്‌ച രാത്രിമുതല്‍ സ്ഥിതിഗതികള്‍ സസൂക്ഷ്‌മം നിരീക്ഷിക്കും. കൊല്‍ക്കൊത്തിയിലും ചുഴലിക്കാറ്റിനെ നേരിുന്നതിനുളള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. കൊല്‍ക്കൊത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാാണ്‌ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുളള ചുമതല

ഒഡീഷയിലെ താഴ്‌ന്ന പ്രദേശങ്ങളില്‍ താമസിച്ചിരുന്ന 2.10ലക്ഷം പേരെയാണ്‌ സൈക്ലോണ്‍ ഷെല്‍റ്ററുകളിലേക്ക്മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്‌. ബാലസോര്‍, ഭദ്രക്ക്‌ എന്നീ ജില്ലകളിലുളളവരെയാണ്‌ മാറ്റി പാര്‍പ്പിച്ചത്‌. സംസ്ഥാനത്തിന്‍റെ വടക്കന്‍ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്നതിന്‌ മന്ത്രി ഡി.എസ്‌ മിശ്രയെ മുഖ്യമന്ത്രി നവീന്‍പട്‌നായിക്‌ ബാലസോറിലേക്ക്‌ അയച്ചു.

മൂന്നു തീരദേശ ജില്ലകളില്‍ അതീവ നാശനഷ്ടത്തിന്‌ സാധ്യതയുണ്ടെന്നാണ്‌ വിലയിരുത്തല്‍ . 5000ത്തോളം ഗര്‍ഭിണികള്‍ നിലവില്‍ ആശുപത്രികളിലുളള സ്ഥിതിയും അധികൃതര്‍ മുന്നില്‍ കണ്ടിട്ടുണ്ട്‌ ദേശീയ ദുരന്തനിവാരണ സേനയുടെ 52 സംഘങ്ങള്‍ , ഒഡീഷയിലെ ദ്രുതകര്‍മ്മസേനയുടെ 60 സംഘങ്ങള്‍ , അഗ്നി രക്ഷാ സേനയുടെ 205 സംഘങ്ങള്‍ എന്നിവരെയാണ്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുളളത്‌. കടപുഴകി വീവുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനായി 86 സംഘങ്ങളെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →