തിരുവനന്തപുരം: കേരളത്തിലെ സ്‌കൂൾ വിദ്യാർഥികളുടെ അക്കാദമികവും മനോ-സാമൂഹികവുമായ അവസ്ഥയെ സംബന്ധിച്ച് എസ്.സി.ഇ.ആർ.ടിയും തിരുവനന്തപുരം ഗവ. വനിതാ കോളേജിലെ സൈക്കോളജിക്കൽ റിസോഴ്‌സ് സെന്ററും ചേർന്ന് നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ് സമർപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്തും പങ്കെടുത്തു.