മുംബൈ: ബിറ്റ്കോയിന്‍ ഇടപാടുകള്‍ക്കു ബാങ്ക് യാതൊരുവിധ സംവിധാനങ്ങളും ഒരുക്കില്ലെന്ന് ഹോങ്കോങ് ആന്‍ഡ് ഷാങ്ഹായ് ബിസിനസ് കോര്‍പ്പറേഷനും (എച്ച്.എസ്.ബി.സി). ഡിജിറ്റല്‍ കറന്‍സികള്‍ക്ക് സുതാര്യതയില്ലെന്നും ഇവയുടെ മൂല്യവ്യതിയാനം പൊടുന്നനെയാണെന്നും ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് നോയല്‍ ക്വിന്‍ വ്യക്തമാക്കി. രാജ്യാന്തരതലത്തില്‍ പ്രശസ്തമായ ബാങ്കാണ് എച്ച്.എസ്.ബി.സി. ചൈനയും അടുത്തിടെ ബിറ്റ്കോയിനടക്കമുള്ള ഡിജിറ്റല്‍ കറന്‍സികള്‍ക്കു വിലക്കേര്‍പ്പെടുത്തിയിരുന്നു. ടെസ്ല ഉടമ എലോണ്‍ മസ്‌കിന്റെ പിന്‍മാറ്റവും ചൈനയുടെ തീരുമാനങ്ങളും ബിറ്റ്കോയിന്‍ മൂല്യത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷങ്ങളുടെ വ്യതിയാനത്തിനു വഴിവച്ചിരുന്നു.
ഏപ്രില്‍ 14ന് 64,895 ഡോളറായിരുന്നു ഒരു ബിറ്റ്കോയിന്റെ മൂല്യം. ഇന്നലെയിത് 34,464 ഡോളര്‍ മാത്രമാണ്. അതായത് ഇരട്ടിക്കടുത്തു മൂല്യമിടിഞ്ഞു. ഒരു രാജ്യത്തിന്റെയും കേന്ദ്ര ബാങ്കുകളുടേയും പിന്‍ബലമില്ലാതെ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ കറന്‍സികള്‍ക്കെതിരേ ഇന്ത്യയും കടുത്ത നിലപാടാണ് എടുക്കുന്നത്.