പ്രഫുല്‍പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി ലക്ഷദ്വീപിലെ ബി ജെ പി ഘടകവും

കവരത്തി: അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്നും പ്രഫുല്‍പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി ലക്ഷദ്വീപിലെ ബി ജെ പി ഘടകവും. ഈ ആവശ്യമുന്നയിച്ച് 24/05/21 തിങ്കളാഴ്ച ബിജെപി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറി മുഹമ്മജ് കാസിം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

പ്രഫുല്‍ പട്ടേലിന്റെ ഭാഗത്ത് നിന്നും തങ്ങള്‍ക്ക് യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്ന് അറിയിച്ചുകൊണ്ടാണ് കത്തയച്ചത്. ദ്വീപിലെ വിവിധ വകുപ്പിലായി നടപ്പിലാക്കിയ എല്ലാ ക്ഷേമ പ്രവര്‍ത്തനങ്ങളും പ്രഫുല്‍ പട്ടേല്‍ എടുത്ത് മാറ്റിയെന്നും ഇത് ദ്വീപ് വാസികളുടെ ജീവിതം ദുസ്സഹമാക്കിയെന്നും കാസിം കത്തിൽ പറയുന്നു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →