സമ്പന്നരിൽ അതിവേഗം വളർന്ന് അദാനി, അദാനിയുടെ ആസ്​തി ഒറ്റ വർഷത്തിനിടെ കൂടിയത്​ 3270 കോടി ഡോളർ

മുംബൈ: ​ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ മുകേഷ്​ അംബാനിക്കു കീഴിൽ രണ്ടാമനായി ഗുജറാത്ത്​ വ്യവസായ ഭീമൻ ഗൗതം അദാനി. ഈ വർഷം അംബാനിയുടെ ആസ്​തി ഇത്തിരി പിറകോട്ടുപോയപ്പോൾ അദാനി ചരിത്ര കുറിപ്പുമായി 6650 കോടി ഡോളർ (4,85,558 കോടി രൂപ) ആയി ഉയർത്തിയാണ്​ രണ്ടാമതുണ്ടായിരുന്ന ചൈനീസ്​ വ്യവസായി ഷാങ്​ ഷാൻഷനെ മറികടന്നത്​. കോവിഡ്​ രാജ്യ​ത്തെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയ ഘട്ടത്തിൽ അദാനിയുടെ ആസ്​തി 3270 കോടി ഡോളറാണ്​ ഒറ്റ വർഷത്തിനിടെ കൂടിയത്​.

കഴിഞ്ഞ ഫെബ്രുവരി വരെ ഷാങ്​ ഷാൻഷൻ ആയിരുന്നു ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ. ഫെബ്രുവരിയോടെ പദവി ഏറ്റെടുത്ത അംബാനിയുടെ സമ്പാദ്യം 7650 കോടി ഡോളർ (5,58,576 കോടി രൂപ) ആണ്​.

ആഗോള അതിസമ്പന്നരുടെ പട്ടികയിൽ 13ാമതാണ്​ അംബാനി. പുതിയ പട്ടിക പ്രകാരം തൊട്ടുപിറകിൽ 14ാമനായി അദാനിയുമുണ്ട്​.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →