ആലപ്പുഴ : ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ഉദ്യോഗസ്ഥരെ നിയോഗിച്ചു

ആലപ്പുഴ : അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദ -ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ജീവനക്കാരെ നിയോഗിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ദുരിതാശ്വാസ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് രോഗബാധിയരേയും വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവരേയും കിടപ്പുുരോഗികളേയും അതാതു സ്ഥലങ്ങളിൽ നിന്നും ഒഴിപ്പിച്ച് പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ചാർജ്ജ് ഓഫീസർമാരായി ആലപ്പുഴ സബ് കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ ( ആരോഗ്യം), ജില്ലാ പ്രോഗ്രാം മാനേജർ (നാഷണൽ ഹെൽത്ത് മിഷൻ), പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരെ നിയോഗിച്ചു. 

താലൂക്ക് തലത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി അമ്പലപ്പുഴ – സബ് കളക്ടർ ആലപ്പുഴ, മാവേലിക്കര- ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ), കുട്ടനാട് – ഡെപ്യൂട്ടി കളക്ടർ (ജനറൽ ), ചേർത്തല -ഡെപ്യൂട്ടി കളക്ടർ (എൽ ആർ ), ചെങ്ങന്നൂർ -ആർഡിഒ ചെങ്ങന്നൂർ, കാർത്തികപ്പള്ളി -ഡെപ്യൂട്ടി കളക്ടർ (എൽ എ ) എന്നിവരെയും നിയമിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കൽ, പരിപാലനം, ക്യാമ്പ് സാനിറ്റൈസേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾക്കായും ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →