റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബ്ലാക്ക്ഫംഗസ് ബാധിച്ചവരിൽ 70 ശതമാനവും പുരുഷൻമാർ, മിക്കയാളുകളും പ്രമേഹരോഗികൾ

May 22, 2021 - 5:18 pm

ന്യൂഡൽഹി: ബ്ലാക്ക്ഫംഗസ് ബാധിച്ചവരിൽ 70 ശതമാനവും പുരുഷൻമാരെന്ന് കണ്ടെത്തൽ. ഇന്ത്യയിലെ നാല് ഡോക്ടർമാർ ചേർന്ന് ബ്ലാക്ക് ഫംഗസ് ബാധിച്ച 101 പേരിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. രോഗം കൂടുതലും കണ്ടെത്തിയത് പ്രമേഹ രോഗികളിലാണ്. 101 പേരിൽ 83 പേർ പ്രമേഹ രോഗികളായിരുന്നു.

76 പേർ സ്റ്റിറോയിഡ് മരുന്ന് കഴിച്ചിരുന്നു. 89 പേരിൽ മൂക്കിലും സൈനസിലും ആണ് ഫംഗൽ ബാധ കണ്ടത്. ഇന്ത്യ, അമേരിക്ക, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള രോഗികളെയാണ് പഠനവിധേയമാക്കിയത്.

ഫം​ഗസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളം ജാഗ്രത പാലിക്കണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ മുന്നറിയിപ്പ്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള കേരളത്തിൽ ബ്ലാക്ക് ഫംഗസിനെ സൂക്ഷിക്കണമെന്നും കോവിഡ‍് വന്ന് രോഗപ്രതിരോധ ശേഷി കുറഞ്ഞവർ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്നും നേത്രരോഗ വിദഗ്ധൻ പറഞ്ഞു. ഫംഗസിനെത്തുടർന്ന് ഋഷികേശ് എയിംസിൽ പ്രവേശിപ്പിച്ച 50 രോഗികളിൽ 10 പേരുടെ കാഴ്ച ശക്തി പൂർണമായും നഷ്ടപ്പെട്ടതായും ഡോ. അതുൽ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *