ചെന്നൈ: കേരളത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേറ്റ പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. ട്വിറ്ററിലൂടെയാണ് സ്റ്റാലിന്റെ പ്രതികരണം.
കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത എന്റെ സഹോദരന്‍ പിണറായി വിജയന് ആശംസകള്‍. അദ്ദേഹത്തിന്റെ നിശ്ചയ ദാര്‍ഢ്യവും സ്ഥിരോത്സാഹവും സാമൂഹിക സമത്വത്തിലേക്കും സമാധാനത്തിലേക്കും ജനങ്ങളുടെ അഭിവൃദ്ധിയിലേക്കും നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്റ്റാലിന്‍ ട്വിറ്ററില്‍ പറഞ്ഞു.