ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമമുണ്ടാകില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ബ്ലാക്ക് ഫംഗസി(മ്യൂക്കര്‍ െമെക്കോസിസ്)നു ഉപയോഗിക്കുന്ന മരുന്നിനു ക്ഷാമമുണ്ടാകില്ലെന്നു കേന്ദ്ര സര്‍ക്കാര്‍.

അഞ്ചു കമ്പനികള്‍ക്കുകൂടി മരുന്നു നിര്‍മാണത്തിന് അനുമതി നല്‍കി ദൗര്‍ലഭ്യമുണ്ടാകില്ലെന്ന് ഉറപ്പാക്കിയതായി കേന്ദ്ര കെമിക്കല്‍സ് ആന്‍ഡ് പെട്രോളിയം സഹമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. ബ്ലാക്ക് ഫംഗസ് ഭേദപ്പെടുത്തുന്ന ആംഫോടെറിസിന്‍-ബി മരുന്നിന് നിലവില്‍ നേരിടുന്ന ദൗര്‍ലഭ്യം ഉടന്‍ പരിഹരിക്കുമെന്നു മന്ത്രി വ്യക്തമാക്കി.

മൂന്നു ദിവസത്തിനുള്ളില്‍ അഞ്ചു ഫാര്‍മ കമ്പനികള്‍ക്കുകൂടി ഇന്ത്യയില്‍ മരുന്നു നിര്‍മാണത്തിന് അനുമതി നല്‍കും. നിലവില്‍ ഈ മരുന്ന് ഉത്പാദിപ്പിക്കുന്ന ആറു കമ്പനികള്‍ ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. വിവിധ ഇന്ത്യന്‍ കമ്പനികള്‍ ആറുലക്ഷം വയല്‍ ആംഫോടെറിസിന്‍ ഇറക്കുമതിക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുമുണ്ട്- മന്ത്രി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →