ന്യൂ ഡല്‍ഹി: ബിബിസി വേള്‍ഡ് മാതൃകയില്‍ പ്രസാര്‍ ഭാരതി സ്വന്തം ചാനല്‍ തുടങ്ങാനൊരുങ്ങുന്നു. രാജ്യത്തെ കോവിഡ് പ്രതിരോധമടക്കമുളള കാര്യങ്ങളില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാകുന്ന തരത്തില്‍ രാജ്യാന്തര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടിംഗ് നടത്തുന്നുവെന്ന കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശനത്തിനിടെയാണ് ദേശീയ വാര്‍ത്താ പ്രക്ഷേപകരായ പ്രസാര്‍ ഭാരതിയുടെ നീക്കം. സ്വന്തം വീക്ഷണങ്ങള്‍ ലോകത്തെ അറിയിക്കുകയാണ് പ്രസാര്‍ ഭാരതിയുടെ ലക്ഷ്യം.
ചാനല്‍ തുടങ്ങാനുളള തയ്യാറെടുപ്പുകള്‍ 10 വര്‍ഷം മുമ്പേ ആരംഭിച്ചതാണെന്നും കഴിഞ്ഞ മാര്‍ച്ചില്‍ ഇതിന് അംഗീകാരം ലഭിച്ചെന്നും പ്രസാര്‍ഭാരതി സിഇഒ ശശി ശേഖര്‍ വെമ്പതി വ്യക്തമാക്കി. അന്താരാഷ്ട്ര ചാനല്‍ തുടങ്ങുന്നതിനാവശ്യമായ പദ്ധതികള്‍ തയ്യാറാക്കാന്‍ ടെന്റര്‍ ക്ഷണിക്കാന്‍ ഒരുങ്ങുകയാണ് ഡിഡി ഇപ്പോള്‍. കണ്‍സള്‍ട്ടന്റ് സഹായം തേടിയുളള വ്ജ്ഞാപനം തയ്യാറായി കഴിഞ്ഞു.
ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ രാജ്യത്തിന്റെ നിലപാടെന്തെന്ന് ലോകത്തെ അറിയിക്കുകയാണ് ചാനലിന്റെ മുഖ്യ ലക്ഷ്യം. അന്താരാഷ്ട്ര പ്രേക്ഷകരെ ലക്ഷ്യമിട്ടുളള ദൂരദര്‍ശന്റെ ഇംഗ്ലീഷ് ചാനലായ ഡിഡി ഇന്ത്യക്ക് സമാനമായാണ് പുതിയ ചാനലിന്റെ ഉളളടക്കം. 2019ല്‍ ചാനലിന് ഡിഡി വേള്‍ഡെന്ന് പേര് നല്‍കുകയും പിന്നീട് അത് മാറ്റുകയും ചെയ്തിരുന്നു. പുതിയ ചാനലിനായി രാജ്യത്തുടനീളം ബ്യൂറോകള്‍ ആരംഭിക്കും. 24 മണിക്കൂറും വാര്‍ത്തകള്‍ ലഭ്യമാക്കുന്ന ലോക സര്‍വീസ് സ്ട്രീമുകള്‍ കണ്‍സള്‍ട്ടന്‍സികള്‍ തയാറാക്കണം

