ചെട്ടികുളങ്ങര : എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ കോലം കത്തിച്ച് പ്രതിഷേധം. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സുകുമാരന്‍ നായര്‍ സ്വീകരിച്ച ഏകപക്ഷീയമായ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ചാണ് കരയോഗ അംഗങ്ങള്‍ കോലം കത്തിച്ചത്. മാവേലിക്കര ചെട്ടിക്കുളങ്ങര കോയിക്കല്‍ തറയിലാണ് കോലം കത്തിച്ചത്.
20/05/21 വ്യാഴാഴ്ച വൈകിട്ട് സത്യപ്രതിജ്ഞ നടക്കുന്ന അതേസമയത്താണ് കോലം കത്തിച്ചതും. സുകുമാരന്‍ നായര്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹത്തിന്റേത് മാത്രമെന്നും എന്‍എസ്എസിന്റേത് അല്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

