ബ്ലാക്ക്‌ ഫംഗസിന്‌ പിന്നാലെ രാജ്യത്ത്‌ വൈറ്റ്‌ ഫംഗസും സ്ഥിരീകരിച്ചു

പാട്‌ന:കോവിഡ്‌ രോഗികളില്‍ കണ്ടുവന്നിരുന്ന ബ്ലാക്ക്‌ഫംഗസിന്‌ പിന്നാലെ വൈറ്റ്‌ ഫംഗസും രാജ്യത്ത്‌ സ്ഥിരീകരിച്ചിരിക്കുകയാണ്‌. ബ്ലാക്ക്‌ ഫംഗസിനേക്കാള്‍ കൂടുതല്‍ അപകടകാരിയാണ്‌ വൈറ്റ് ഫംഗസ്‌ എന്ന്‌ ആരോഗ്യ വിദഗ്‌ദര്‍ പറയുന്നു. ഇന്ത്യയില്‍ നാലുകേസുകളാണ്‌ ഇതിനോടകം റിപ്പോര്‍ട്ട ചെയ്‌തിട്ടുളളത്‌. ഈ നാലുകേസുകളും ബിഹാറിലെ പാട്‌നയിലാണ്‌.

വൈറ്റ്‌ഫംഗസ്‌ ശ്വാസ കോശത്തേയും, ശരീരത്തിന്റെ മറ്റുഭാഗങ്ങളേയും, നഖങ്ങള്‍, ചര്‍മ്മം, ആമാശയം,വൃക്ക,തലച്ചോറ്‌, സ്വകാര്യഭാഗങ്ങള്‍ , വായ എന്നിവയേയും ബാധിക്കുന്ന രോഗമാണ്‌. ശ്വാസ കോശത്തെ ബാധിക്കുന്നതുകൊണ്ടുതന്നെ കോവിഡ്‌ പോലെതന്നെ സമാനമായ അണുബാധയാണിത്‌. ഫംഗസ്‌ ബാധിച്ച രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സാംക്രമിക രോഗങ്ങളുടെ പട്ടികയില്‍ ബ്ലാക്ക്‌ ഫംഗസിനെ ഉള്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →