സ്പീക്കര്‍ തെരഞ്ഞെടുപ്പ് മെയ് 25 ന്

തിരുവനന്തപുരം: പതിനഞ്ചാമത് കേരള നിയമസഭയുടെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് മെയ് 25 ന് നടക്കും. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം ബി രാജേഷിനെ എല്‍ ഡി എഫ് നേരത്തേ തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്.

സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്തി ഔദ്യോഗികമായി പ്രഖ്യാപനം വരുന്നത് വരെ സഭാ നടപടികള്‍ നിയന്ത്രിക്കാന്‍ പ്രോടെം സ്പീക്കറെ 20/05/21 വ്യാഴാഴ്ച വൈകുന്നേരം ചേരുന്ന മന്ത്രിസഭായോഗം തിരഞ്ഞെടുക്കും.

പ്രോടെം സ്പീക്കറുടെ നേതൃത്വത്തിലാകും എം എല്‍ എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. നിയമസഭാ സമ്മേളനം ചേരുന്ന 24/05/21തിങ്കളാഴ്ച യാണ് എം എല്‍ എമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →