തിരുവനന്തപുരം : രണ്ടാം പിണറായി പര്ക്കാരിന്റെ 20/05/2021 നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സുബൈദാ ഉമ്മക്കും ക്ഷണം. ഈ സുബൈദാ ഉമ്മ ആരാണെന്നല്ലേ? പ്രളയകാലത്തും, കോവിഡ് കാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആടിനെ വിറ്റ് സംഭാവന ചെയ്ത ആളാണ് സുബൈദാ ഉമ്മ. ഇന്നലെയാണ് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നത്. സത്യ പ്രതിജ്ഞക്ക് പോകുമെന്നും പിണറായി സര്‍ക്കാര്‍ വീണ്ടും വന്നതില്‍ സന്തോഷമുണ്ടെന്നും സുബൈദ പറഞ്ഞു. 19/05/21 രാവിലെ 11 മണിക്കാണ് കളക്ട്രേറ്റില്‍ നിന്നും പേപ്പര്‍ എത്തിക്കുന്നത്. ബസില്ലെന്നുളളതാണ് പോകുന്നതിനുളള പ്രതിസന്ധി. പക്ഷെ എങ്ങനെയെങ്കിലും പോകണമെന്ന് സുബൈദാ ഉമ്മ പറഞ്ഞു . ഇന്നലെ തന്നെപോയി കോവിഡ് പരിശോധിപ്പിച്ചു. കുഴപ്പമൊന്നും ഇല്ലന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.
തന്റെ ആെകെയുളള സമ്പാദ്യമായ രണ്ടുലക്ഷം രൂപ കോവിഡ് വാക്സിന് വാങ്ങാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കിയ ബീഡിതൊഴിലാളി ജനാര്‍ദ്ദനനും സത്യപ്രതിജ്ഞാ ചടങ്ങിലേ്ക്ക ക്ഷണം ലഭിച്ചിട്ടുണ്ട് .സത്യപ്രതിജ്ഞക്ക് ക്ഷണം ലഭിച്ചിട്ടുളള 500 പേരില്‍ 216-ാമത്തെ ആളാണ് ജനാര്ദ്ദനന്. വിവഐപി പാസാണ് തനിക്ക് ലഭിച്ചിട്ടുളളത്. മുഖ്യമന്ത്രി തനിക്ക് നല്കിയ പ്രത്യേക പരിഗണനയില്‍ അതീവ സന്തുഷ്ടനാണ് . പോകാന്‍ തയ്യാറായാല്‍ മാത്രം മതിയെന്നും അവിെട എത്തിക്കുന്ന കാര്യം ഏറ്റെന്നും ജില്ലാ കമ്മറ്റി വിളിച്ചുപറഞ്ഞു .മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്ന് ആഗ്രഹമുണ്ടെന്നും ഒരു സെല്‍ഫിയെടുക്കാന്‍ പറ്റിയാല്‍ അത് വലിയ ഭാഗ്യമായി കാണുന്നുവെന്നും ജനാര്ദ്ദനന് പറഞ്ഞു.

