ന്യൂഡല്‍ഹി: ഫുട്ബോള്‍ ലോകകപ്പ് 2022, ഏഷ്യന്‍ കപ്പ് ക്വാളിഫയേഴ്സ് 2023 യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം ഖത്തറിലേക്കു പുറപ്പെട്ടു. ജൂണ്‍ മൂന്നിന് ഖത്തറിനെതിരേയും ജൂണ്‍ ഏഴിന് ബംഗ്ലാദേശിനെതിരേയും, ജൂണ്‍ 15 ന് അഫ്ഗാനിസ്ഥാനെതിരേയുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ അവശേഷിക്കുന്ന മത്സരങ്ങള്‍. ഒമാന്‍, യു.എ.ഇ. ടീമുകള്‍ക്കെതിരേ നടന്ന സൗഹൃദ മത്സരങ്ങളില്‍ ഛേത്രി കളിച്ചില്ല. പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ദോഹയില്‍ നടക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കായി 28 അംഗ ടീമിനെയാണ് കോച്ച് ഇഗോര്‍ സ്റ്റീമാച് പ്രഖ്യാപിച്ചത്. മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദും ആശിഖ് കുരുണിയനും ടീമിലുണ്ട്. ശേഷിക്കുന്ന മത്സരങ്ങളില്‍നിന്നു സാധിക്കുന്ന പോയിന്റുകള്‍ നേടി സ്ഥാനം മെച്ചപ്പെടുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്താല്‍ 2023 ലെ ഏഷ്യന്‍ കപ്പ് ക്വാളിഫയേഴ്സ് മൂന്നാം റൗണ്ടില്‍ കളിക്കാം. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഒമാനോട് 2-1 നു തോറ്റു. നാട്ടില്‍ നടന്ന മത്സരത്തില്‍ തോറ്റതു ടീമിനു ക്ഷീണമായി. ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനെ ഗോള്‍രഹിത സമനിലയില്‍ കുടക്കിയാണു ക്ഷീണം തീര്‍ത്തത്. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരേ 1-1 നു സമനില പിടിച്ചു. ഒമാനെതിരേ നടന്ന എവേ മത്സരത്തിലും തോറ്റത് (10) തിരിച്ചടിയായി.ഗോവക്കാരനായ മാര്‍ടിന്‍സാണു പുതുമുഖം. ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, സുഭാഷിഷ് ബോസ് എന്നിവരും കോവിഡ് -19 വൈറസ് ബാധയില്‍നിന്നു മുക്തനായ സുനില്‍ ഛേത്രിയും ടീമില്‍ മടങ്ങിയെത്തി. കോവിഡ് ബാധിതരായ പ്രബീര്‍ ദാസ്, സെറിട്ടണ്‍ ഫെര്‍ണാണ്ടസ് എന്നിവരെ പരിഗണിച്ചില്ല. അശുതോഷ് മേഹ്ത, കെ.പി. രാഹുല്‍, ആശിഷ് റായ് എന്നിവര്‍ പരുക്കു മൂലം പുറത്തിരിക്കുകയാണ്.
ടീമംഗങ്ങള്‍ 15 മുതല്‍ ക്വാറന്റൈനിലായിരുന്നു. വിമാന യാത്രയ്ക്കു മുന്നോടിയായുള്ള കോവിഡ് ടെസ്റ്റും കഴിഞ്ഞ ശേഷമാണു ടീം വിമാനത്തില്‍ കയറിയത്.
ടീം: ഗോള്‍ കീപ്പര്‍മാര്‍ – ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, ധീരജ് സിങ്.
ഡിഫന്‍ഡര്‍മാര്‍- പ്രീതം കോടാല്‍, രാഹുല്‍ ബെകെ, നരേന്ദര്‍ ഗെഹ്ലോട്ട്, ചിങ്ലെന്‍സാന സിങ്, സന്ദേശ് ജിങ്കാന്‍, ആദില്‍ ഖാന്‍, ആകാശ് മിശ്ര, സുഭാഷിഷ് ബോസ്.
മിഡ്ഫീല്‍ഡര്‍മാര്‍- ഉദാന്ത സിങ്, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ലിസ്റ്റന്‍ കൊളാകോ, റൗവ്ലിന്‍ ബോര്‍ഗസ്, ാന്‍ മാര്‍ട്ടിന്‍സ്, അനിരുദ്ധ് ഥാപ്പ, പ്രണോയ് ഹാല്‍ദാര്‍, സുരേഷ് സിങ്, അപൂയ, അബ്ദുള്‍ സഹദ്, എം.ഡി. യാസിര്‍, ലാലിയന്‍സുല ചാങ്തെ, ബിപിന്‍ സിങ്, ആശിഖ് കുരുണിയന്‍.
ഫോര്‍വേഡുകള്‍- മന്‍വീര്‍ സിങ്, സുനില്‍ ഛേത്രി, ഇഷാന്‍ പണ്ഡിത.