ലോകസുന്ദരി ആര് എന്ന ചോദ്യത്തിന് ഇപ്പോഴും എല്ലാവരുടെയും മനസ്സിൽ ആദ്യം എത്തുന്നത് ലോകമെമ്പാടും ആരാധകരുള്ള നടി ഐശ്വര്യ എന്ന പേരാണ് . ഇപ്പോഴിതാ കരൺ ജോഹറും ആയുള്ള ഒരു അഭിമുഖത്തിൽ മുൻപ് അക്ഷയ് ഖന്ന ഐശ്വര്യയുടെ സൗന്ദര്യത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറലാകുന്നത്.
ഐശ്വര്യയുടെ സൗന്ദര്യത്തിൽ നിന്ന് പലപ്പോഴും എനിക്ക് കണ്ണുകൾ എടുക്കാൻ തോന്നിയിട്ടില്ല. ഇൻഡസ്ട്രിയിലെ ഏറ്റവും സെക്സി ആയിട്ടുള്ള നടിയാണ് ഐശ്വര്യ . ആ സൗന്ദര്യം പുരുഷന്മാരെ ലജ്ജിപ്പിക്കുന്നതാണ്.ഒരു ഭ്രാന്തനെപ്പോലെ നോക്കിനിന്നു പോകും എന്നാണ് അക്ഷയ് ഖന്ന പറഞ്ഞത്.
സുഭാഷ് ഖയ് സംവിധാനം ചെയ്ത താൽ എന്ന ചിത്രത്തിലൂടെയാണ് ഏറ്റവും ആദ്യമായി അക്ഷയ ഖന്നയും ഐശ്വര്യ റായിയും ഒന്നിച്ച് എത്തുന്നത് . തുടർന്ന് ഋഷി കപൂർ സംവിധാനം ചെയ്ത ആ അബ് ലൗട്ട് ചലേൻ എന്ന ചിത്രത്തിലും ഒന്നിച്ച് അഭിനയിച്ച ഇരുവരുടേയും സ്ക്രീൻ കെമിസ്ട്രി അന്ന് ഏറെ ശ്രദ്ധനേടിയിരുന്നു.

