കണ്ണൂർ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായി ഇടപെടുന്ന ജില്ലാ പൊലീസ് സേനയ്ക്ക് ജില്ലാ പഞ്ചായത്തിന്റെ ആദരം. സേനയ്ക്കാവശ്യമായ കുടിവെള്ളം, മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവയാണ് ജില്ലാ പഞ്ചായത്ത് സമ്മാനിച്ചത്. കെ സുധാകരന്‍ എംപിയാണ് ജില്ലാ പഞ്ചായത്തിന് 1500 മാസ്‌കും ഗ്ലൗസും നല്‍കിയത്. മറ്റു നിരവധി പേരും ജില്ലാ പഞ്ചായത്തിന്റെ ഈ ഉദ്യമവുമായി സഹകരിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയില്‍ നിന്നും അസിസ്റ്റന്റ് കമ്മീഷണര്‍ പി ബാലകൃഷ്ണന്‍ സാധനങ്ങള്‍ ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി കെ സുരേഷ് ബാബു, അഡ്വ. ടി സരള, കെ കെ രത്‌നകുമാരി, യു പി ശോഭ, അംഗങ്ങളായ സി പി ഷിജു, എന്‍ പി ശ്രീധരന്‍, സെക്രട്ടറി വി ചന്ദ്രന്‍, ഒ കെ വിനീഷ്, രഘു തുടങ്ങിയവര്‍ പങ്കെടുത്തു.