വാക്സിനേഷന്‍ ഷെഡ്യൂള്‍ മുന്‍കൂറായി നല്‍കും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഓരോ 15 ദിവസത്തേക്കുമുള്ള വാക്സിനേഷന്‍ ഷെഡ്യൂള്‍ സംസ്ഥാനങ്ങള്‍ക്കു മുന്‍കൂറായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കലക്ടര്‍മാരുമായുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓരോ ജില്ലയിലും പി.എം. കെയേഴ്സ് ഫണ്ട് ഉപയോഗിച്ച് ആശുപത്രികളില്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുന്നു. ഒട്ടേറെ പ്ലാന്റുകള്‍ ഇതിനകം പ്രവര്‍ത്തനസജ്ജമായി. കോവിഡ് നിയന്ത്രണത്തിനു കൈക്കൊണ്ട മികച്ച നടപടി വിവരങ്ങള്‍ സംസ്ഥാന-ജില്ലാ അധികൃതര്‍ സമാഹരിച്ചുനല്‍കിയാല്‍ അതു രാജ്യത്തെ മറ്റ് ജില്ലകളിലും നടപ്പാക്കാനാകും. ഗ്രാമപ്രദേശങ്ങളില്‍ ആരോഗ്യസംവിധാനങ്ങള്‍ എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ മുന്‍ഗണന നല്‍കണം. കിടക്കകളുടെയും വാക്സിന്റെയും ലഭ്യത കൃത്യമായി അറിയുന്നതു ജനങ്ങള്‍ക്കു സൗകര്യപ്രദമാകും. ”നിങ്ങളുടെ ജില്ല േനരിടുന്ന വെല്ലുവിളികള്‍ നന്നായറിയാവുന്നതു നിങ്ങള്‍ക്കാണ്. നിങ്ങളുടെ ജില്ലയുടെ വിജയം രാജ്യത്തിന്റെ വിജയമാണ്. നിങ്ങളുടെ ജില്ല കൊേറാണയെ തോല്‍പ്പിച്ചാല്‍, രാജ്യം കൊറോാണയെ തോല്‍പ്പിച്ചെന്നാണ് അര്‍ത്ഥം, മോദി പറഞ്ഞു. കോവിഡിന്റെ മറവില്‍ നടക്കുന്ന കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കര്‍ശനമായി തടയാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →