സംസ്ഥാനങ്ങളില്‍ അവശ്യവസ്തുക്കളുടെ വിലകളില്‍ കര്‍ശന നിരീക്ഷണം വേണം: ശ്രീ പീയൂഷ് ഗോയല്‍

സംസ്ഥാനങ്ങളിലേയും/കേന്ദ്ര ഭരണപ്രദേശങ്ങളിലേയും അവശ്യവസ്തുക്കളുടെ വില കര്‍ശനമായി നിരീക്ഷിക്കണമെന്ന് ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ, റെയില്‍വേ, വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയല്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അസാധാരണമായ വില ആഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും വില സ്ഥായിയായി നിലനിര്‍ത്തുന്നതിനുമായി ആവശ്യമായ ചരക്കുകളുടെ ഒരു കരുതല്‍ ശേഖരം ഉറപ്പാക്കണമെന്ന് മന്ത്രി ഉപഭോക്തൃകാര്യ വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

ഏതെങ്കിലും മില്ലുടമയോ, മൊത്തക്കച്ചവടക്കാരനേയോ അല്ലെങ്കില്‍ ചില്ലറ വ്യാപാരികളേയോ പോലുള്ളവര്‍ കോവിഡ് സാഹചര്യത്തെ അനാവശ്യമായി നേട്ടമുണ്ടാക്കാനുള്ള അവസരമായി ഉപയോഗിക്കുകയും അവശ്യവസ്തുക്കള്‍ പൂഴ്ത്തിവയ്ക്കുകയും ചെയ്താല്‍ അവശ്യവസ്തുനിയമത്തിലെ വ്യവസ്ഥകള്‍ സംസ്ഥാനങ്ങള്‍ നടപ്പാക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളിലും/കേന്ദ്രഭരണപ്രദേശങ്ങളിലും അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകളെക്കുറിച്ച് അവലോകനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

34 സംസ്ഥാനങ്ങളിലെ/ കേന്ദ്ര ഭരണപ്രദേശങ്ങളിലെ 157 കേന്ദ്രങ്ങളില്‍ നിന്നും ഉപഭോക്തൃ കാര്യ വകുപ്പ് വിലകളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളും/കേന്ദ്രഭരണപ്രദേശങ്ങളും എല്ലാ അവശ്യവസ്തുക്കളുടെയും പ്രത്യേകിച്ച് പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, പച്ചക്കറികള്‍, പാല്‍ എന്നിവയുടെ വിലകള്‍ നിരീക്ഷിക്കുകയും അസാധാരണമായ വിലക്കയറ്റത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയായാല്‍ ഈ ഭക്ഷ്യവസ്തുക്കള്‍ താങ്ങാനാകുന്ന വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ നല്‍കുന്നതിന് വേണ്ട സമയബന്ധിതമായ ഇടപെടല്‍ ഉറപ്പാക്കാന്‍ കഴിയും.

അവശ്യവസ്തുക്കളുടെ വില ന്യായമായ നിലയില്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കാനായി ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി മിനിഞ്ഞാന്ന് സംസ്ഥാനത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പയര്‍വര്‍ഗ്ഗങ്ങളുടെ ശേഖരം സംബന്ധിച്ച കണക്കുകള്‍ പ്രഖ്യാപിക്കാന്‍ മില്ലുടമകള്‍, വ്യാപാരികള്‍, ഇറക്കുമതിക്കാര്‍ തുടങ്ങിയ സംഭരകര്‍ക്കെല്ലാവും അത് പരിശോധിച്ചുറപ്പിക്കാന്‍ സംസ്ഥാന/ കേന്ദഭരണപ്രദേശ ഗവണ്‍മെന്റുകള്‍ക്കും ഡി.ഒ.സി.എ നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

പയറുവര്‍ഗ്ഗങ്ങളുടെ വിതരണം സുഗമമാക്കുന്നതിന് അടുത്തിടെ വാണിജ്യ മന്ത്രാലയം അതിന്റെ ഇറക്കുമതി നയത്തില്‍ മാറ്റം വരുത്തിയിരുന്നു. അവശ്യവസ്തുക്കളുടെ കുറവ് ഒരിക്കലും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട എല്ലാവരും മുന്‍കൂട്ടി വേണ്ട ആസൂത്രണങ്ങള്‍ നടത്തണമെന്ന് മന്ത്രി പറഞ്ഞു.

പയറുവര്‍ഗ്ഗങ്ങളുടെ വില ആഴ്ചതോറും നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മില്ലുടമകള്‍, മൊത്തക്കച്ചവടക്കാര്‍, ഇറക്കുമതിക്കാര്‍ തുടങ്ങിയവരുടെയും അവരുടെ കൈവശമുള്ളതും ശേഖരിച്ചുവച്ചിരിക്കുന്നതുമായ പയറുവര്‍ഗ്ഗങ്ങളുടെ വിശദാംശങ്ങളേയും കുറിച്ച് പൂരിപ്പിക്കുന്നതിന് ഒരു ഓണ്‍ലൈന്‍ ഡാറ്റാഷീറ്റ് സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവയുമായി പങ്കുവച്ചിട്ടുമുണ്ട്. പയറുവര്‍ഗ്ഗങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവയോട് സംഭരണം സുഗമമാക്കാനുംഅഭ്യര്‍ത്ഥിച്ചിച്ചിട്ടുണ്ട്, സുസ്ഥിരമായ സംഭരണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പയര്‍വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യാന്‍ കര്‍ഷകരെ പ്രേരിപ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →