സംസ്ഥാനത്തെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുളള പ്രവേശനം ആരംഭിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്കുളള ഒന്നാംക്ലാസ് പ്രവേശനം 2021 മെയ് 19 ബുധനാഴ്ച ആരംഭിക്കും.ഓണ്‍ലൈന്‍ ആയിട്ടാണ് പ്രവേശനം. ഇതുംബന്ധിച്ചുളള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു സ്‌കൂളുകള്‍ക്ക് നല്‍കി.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടുവരെയുളള ക്ലാസുകളിലലേക്ക് പുതുതായി പ്രവേശനം ലഭിക്കും. പുതുതായി സ്‌കൂളില്‍ ചേരാന്‍ രക്ഷിതാക്കള്‍ക്ക് സമ്പൂര്‍ണ പോര്‍ട്ടലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. sampoorna.kite.kerala.gov.in എന്ന പോര്‍ട്ടല്‍ ഉപയോഗിച്ചാണ് പ്രവേശനം നേടേണ്ടത് . ഈ സൗകര്യം ഉപയോഗിക്കാനാവുന്നില്ലെങ്കില്‍ പ്രധാനാദ്ധ്യാപകര്‍ക്ക് ഫോണ്‍ മുഖേന പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. അനുബന്ധ രേഖകള്‍ ലോക്ക് ഡൗ ണ്‍ പിന്‍വലിച്ച ശേഷം സ്‌കൂളിലെത്തിച്ചാല്‍ മതിയാവുന്നതാണ്

.
ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷവും കുട്ടികളെ ചേര്‍ക്കാന്‍ കഴിയും. ഇതര സംസ്ഥാനങ്ങള്‍ ,വിദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് തിരികെയെത്തിയ കുടുംബങ്ങളിലെ കുട്ടികളെ രേഖകളുടെ കുറവുകള്‍ ഉണ്ടെങ്കിലും സ്‌കൂളില്‍ ചേര്‍ക്കണം. സ്‌കൂള്‍ മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക അതിനുളള ടിസിക്കുളള അപേക്ഷയും ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാവുന്നതാണ്. സ്ഥാന കയറ്റനടപടികള്‍ മെയ് 25നകം പൂര്‍ത്തിയാക്കണം. ഒന്നാം ക്ലാസുമുതല്‍ ഒമ്പതാംക്ലാസുവരെയുളള മുഴുവന്‍ കുട്ടികളെയും വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തിലും നിലവിലുളള സാഹചര്യത്തിന്‍റെ അടിസ്ഥാനത്തിലും തൊട്ടടുത്ത ക്ലാസുകളിലേക്ക് പ്രവേശനം നല്‍കണം. സ്ഥാനകയറ്റ നടപടികള്‍ അദ്ധ്യാപകര്‍ വീടുകളിലിരുന്ന് മെയ് 25നകം പൂര്‍ത്തിയാക്കണം.

സ്ഥാനകയറ്റം ലഭിച്ചെത്തുന്ന വിദ്യാര്‍ത്ഥികളെ അതത് ക്ലാസ് അദ്ധ്യാപകര്‍ ഫോണ്‍വഴി ബന്ധപ്പെട്ട് കുട്ടികളുടെ വൈകാരിക പാശ്ചാത്തലം അക്കാദമിക നിലവാരം എന്നിവ സംബന്ധിച്ച വിശദമായി പഠിക്കണം. ഡിജിറ്റല്‍ ക്ലാസുകളിലൂടെ നടത്തിയ പഠന പ്രവര്‍ത്തനങ്ങള്‍ അവലോഹനം ചെയ്യണം. മെയ് 30നകം ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാന അദ്ദ്യാപകര്‍ക്ക് നല്‍കണം. അവര്‍ ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും തുടര്‍ന്ന് ഉപ ഡയറക്ടര്‍മാര്‍ മുഖാന്തിരം ഈ മെയില്‍ വഴി (supdtqip@kerala.gov.in)പൊതുൂവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് അയക്കണം. സ്‌കൂളുകളില്‍ നിന്ന് നേരിട്ട് അയക്കരുത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →