വയനാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പള്‍സ് ഓക്സിമീറ്റര്‍ വാങ്ങുന്നതിനായി സുല്‍ത്താന്‍ ബത്തേരി സര്‍വീസ് സഹകരണ ബാങ്ക് പതിനായിരം രൂപ നല്‍കി. കുടുംബാരോഗ്യ കേന്ദ്രം മേധാവി ഡോ.ദാഹര്‍ മുഹമ്മദ് ബാങ്ക് ഡയറക്ടര്‍മാരായ സുരേന്ദ്രന്‍ ആവേത്താന്‍, ശശി കുമാര്‍, സി. വി ജെസ്സി എന്നിവരില്‍ നിന്നും ചെക്ക് ഏറ്റുവാങ്ങി. ചടങ്ങില്‍ ഡോ. എസ്. സിബി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിബു ഭാസ്‌കര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.