കൊച്ചി: സിനിമയിൽ അഭിനയിച്ചാൽ തനിക്ക് പലരും പ്രതിഫലം തരാറില്ല. നടി അഞ്ജലി നായർ

കൊച്ചി: ഹിറ്റ് ചിത്രമായ പുലിമുരുകനിൽ സഹതാരമായി വേഷമിട്ടു ശ്രദ്ധ നേടിയ താരമാണ് അഞ്ജലി നായർ. ഇപ്പോഴിതാ തന്റെ കുടുംബജീവിതത്തെ കുറിച്ച് അഞ്ജലി തുറന്നു പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

തനിക്ക് ദുഃഖപുത്രിയുടെ മുഖം ഉള്ളതുകൊണ്ടും, ആരോടും തിരിച്ചൊന്നും പറയില്ല എന്ന് ഉറപ്പുള്ളത് കൊണ്ടുമാകാം സിനിമയിൽ അഭിനയിച്ചാൽ പലരും തനിക്ക് പ്രതിഫലം തരാറില്ല എന്ന് താരം വെളിപ്പെടുത്തുന്നു. തരുന്നവർ തന്നെ വളരെ ചെറിയ പ്രതിഫലമാണ് തരാറുള്ളത്.

ഇങ്ങനെ കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് എന്റെ കുടുംബം ഞാൻ പോറ്റുന്നത്. പണം ഇരട്ടിപ്പിക്കാൻ ഉള്ള മാജിക് ഒന്നും അറിയാത്തത് കൊണ്ട് തന്നെ എന്റെ കടങ്ങളും ചെലവുകളും കഴിഞ്ഞിട്ട് എനിക്ക് ചിലപ്പോൾ നല്ല ചെരുപ്പ് വാങ്ങാനുള്ള കാശ് പോലും മാറ്റിവയ്ക്കാൻ ഉണ്ടാവാറില്ല. അഞ്ജലി പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →