ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കൈകാര്യംചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ ഡല്‍ഹിയില്‍ 15 പേര്‍ അറസ്റ്റില്‍. വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളിലാണു നടപടി.
കോവിഡ് വ്യാപനത്തില്‍ മോദി സര്‍ക്കാര്‍ പരാജയം, നമ്മുടെ മക്കള്‍ക്കു നല്‍കേണ്ട വാക്സിന്‍ വിദേശരാജ്യങ്ങള്‍ക്കു നല്‍കിയതെന്തിന് തുടങ്ങിയ വാചകങ്ങളാണു പോസ്റ്ററില്‍ എഴുതിയിരുന്നത്. 500 രൂപ പ്രതിഫലംപറ്റി മറ്റൊരാള്‍ക്കുവേണ്ടിയാണ് പോസ്റ്റര്‍ പതിച്ചതെന്ന് അറസ്റ്റിലായവര്‍ പറഞ്ഞതായി പോലീസ് പറഞ്ഞു.

