പത്തനംതിട്ട: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ള ആംബുലന്‍സ് ഉള്‍പ്പടെ അഞ്ച് വാഹനങ്ങളുടെ ഫ്‌ളാഗ്ഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം വാഴോട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അരുണ്‍ രാജ്, അനൂപ് വേങ്ങവിള, സതീഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി സുനില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പത്തനംതിട്ട: ഏനാദിമംഗലത്ത് ആംബുലന്‍സ് ഉള്‍പ്പെടെ അഞ്ച് വാഹനങ്ങള്‍ സജ്ജമാക്കി
