പത്തനംതിട്ട: മേയ് മാസ സൗജന്യ ഭക്ഷ്യ കിറ്റ് തയ്യാറാകുന്നു; വിതരണം ഉടന്‍ 5 കിലോഗ്രാം സൗജന്യ ഭക്ഷ്യ ധാന്യങ്ങളും വിതരണത്തിന് എത്തി

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മേയ് മാസ സൗജന്യ ഭക്ഷ്യ കിറ്റിന്റെ തയ്യാറാക്കല്‍ സപ്ലൈകോ ഡിപ്പോയില്‍ ദ്രുത ഗതിയില്‍ നടന്നു വരുന്നു. പൂര്‍ത്തിയാകുന്ന മുറയ്ക്ക് സപ്ലൈകോ മുഖാന്തിരം റേഷന്‍ കടകള്‍ വഴി വിതരണം നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന (പിഎംജികെവൈ) പ്രകാരം ഒരംഗത്തിന് അഞ്ച് കിലോഗ്രാം സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍ അനുവദിച്ചത് എല്ലാ റേഷന്‍ കടകളിലും എത്തിച്ച് വിതരണത്തിന് സജ്ജമാക്കി. 

മഞ്ഞ കാര്‍ഡില്‍ (എഎവൈ) കാര്‍ഡുകളില്‍ ഉള്‍പ്പെട്ട  86371 അംഗങ്ങള്‍ക്കും, മുന്‍ഗണനാ കാര്‍ഡില്‍ ഉള്‍പ്പെട്ട (പിഎച്ച്എച്ച്) ഉള്‍പ്പെട്ട 413191 അംഗങ്ങള്‍ക്കും  ഈ ആനുകൂല്യ ലഭിക്കും. ഇതുകൂടാതെ പൊതുവിഭാഗത്തില്‍പ്പെടുന്ന എന്‍പിഎസ്/എന്‍പിഎന്‍എസ്  കാര്‍ഡുടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 15 രൂപാ നിരക്കില്‍ 10 കിലോഗ്രാം അരി പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്. ഇതും റേഷന്‍ കടകളില്‍ വിതരണത്തിനായി എത്തിച്ചിട്ടുണ്ട്. 

അയ്യായിരത്തോളം അതിഥി തൊഴിലാളികള്‍ക്ക് അവരുടെ ക്യാമ്പുകളിലേക്ക് നേരിട്ട് സൗജന്യ ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കിറ്റ്  ലേബര്‍ വകുപ്പ് മുഖാന്തിരം ലഭ്യമാക്കിവരുന്നതായും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →