വില്ലൻ വേഷങ്ങളിലൂടെ മലയാളി മനസ്സുകളിൽ തിളങ്ങി നിന്ന നടൻ പിസി ജോർജ് അന്തരിച്ചു. ശാരീരികാസ്വസ്ഥ്യം മൂലം കുറച്ച് കാലമായി കലാരംഗത്തു നിന്നും വിട്ടു നിന്നിരുന്ന അദ്ദേഹം 13/05/21 എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
സംഘം സിനിമയിലെ പ്രായിക്കര അപ്പൻ എന്ന കഥാപാത്രത്തിലൂടെ നിറഞ്ഞു നിന്നിരുന്ന പിസി ജോർജ് ജോർജ് ചാണക്യൻ, അഥർവ്വം, ഇന്നലെ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് – കെജി ജോർജ് , ജോഷി ,തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പവും ജോർജ് പ്രവർത്തിച്ചിട്ടുണ്ട്.
രാമു കാര്യാട്ടിന്റെ ദ്വീപ്, സുബ്രഹ്മണ്യം മുതലാളിയുടെ തന്നെ വിടരുന്ന മൊട്ടുകൾ, ശ്രീമുരുകൻ തുടങ്ങി അറുപത്തി എട്ടോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഉള്ള അദ്ദേഹം ചില പ്രൊഫഷണൽ നാടകങ്ങളിലും അഭിനയിക്കുകയും ചെയ്തിട്ടുണ്ട് . പിന്നീട് ചെറിയ വേഷങ്ങളിൽ നിന്നും മാറി പോലീസുകാരനായും, വില്ലനായും, ക്യാരക്ടർ റോളുകളിലും തുടങ്ങി നല്ല വേഷങ്ങളിലൂടെ അദ്ദേഹം തിരശീലയിൽ എത്തി.
പോലീസ് ഓഫീസർ ആയിരുന്ന അദ്ദേഹം ആദ്യകാലങ്ങളിൽ സിനിമയും ഔദ്യോഗികജീവിതവും ഒരുമിച്ച് കൊണ്ടുപോയെങ്കിലും ഇടയ്ക്ക് പൂർണമായും സിനിമയിൽ നിന്നും മാറിനിൽക്കേണ്ട സാഹചര്യമുണ്ടായപ്പോൾ അദ്ദേഹത്തിന് തിരികെ ജോലിയിൽ പ്രവേശിക്കേണ്ടി വന്നു. അതുമൂലം ഒട്ടനവധി ചിത്രങ്ങളിൽ അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയാതെ പോയെങ്കിലും പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം അഭിനയരംഗത്ത് സജീവമായി.

