ഇടുക്കി: റംസാന്‍ കഴിഞ്ഞവര്‍ഷത്തെപ്പോലെ ആഘോഷിക്കുന്നത് അഭികാമ്യം: ജില്ലാ കലക്ടര്‍

ഇടുക്കി: കോവിഡ് വ്യാപനത്തിന്റെ നിലവിലെ സാഹചര്യത്തില്‍ റംസാന്‍ കഴിഞ്ഞ വര്‍ഷം ആഘോഷിച്ചപോലെ വീടുകളില്‍ത്തന്നെയാക്കി സഹകരിച്ചാല്‍ ലോക്ഡൗണിലൂടെ നമ്മള്‍ നേടിയെടുത്ത കോവിഡ് വ്യാപനത്തിന്റെ കുറവ് നിലനിര്‍ത്താന്‍ കഴിയുമെന്ന് ജില്ലാ കലക്ടര്‍ മൗലവിമാരെ ഓര്‍മ്മിപ്പിച്ചു. റംസാന്‍ നോമ്പുതുറ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിമിതപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ജില്ലാ കലക്ടര്‍ ഓണ്‍ലൈനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുസ്ലീം മത മേലധ്യക്ഷന്‍മാര്‍ നിശ്ചിത സംഖ്യയാളുകളെ പള്ളിയില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് കലക്ടര്‍ ഇങ്ങനെ പ്രതികരിച്ചത്. നിലവിലെ സാഹചര്യത്തില്‍ ജില്ലയില്‍ ഇളവ് അനുവദിക്കാന്‍ കഴിയില്ല. എങ്കിലും ഉന്നയിച്ച ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അനുകൂല തീരുമാനമുണ്ടായാല്‍ അറിയിക്കുമെന്നും ജില്ലാ കലക്ടര്‍ മൗലവിമാരെ അറിയിച്ചു. തൊടുപുഴ, ഇടുക്കി, കട്ടപ്പന, ചെറുതോണി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഓണ്‍ലൈനായി യോഗത്തില്‍ സംബന്ധിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →