കോവിഡ് വാക്‌സിന്‍: രണ്ടാം ഡോസ് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന കോവിഡ് വാക്‌സിന്‍ 70 ശതമാനവും രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്കായി മാറ്റി വയ്ക്കണമന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം . എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രണ്ടാം ഡോസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും പാഴാക്കുന്നത് പരമാവധി കുറക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രണ്ടാം ഡോസ് ലഭിച്ചിട്ടില്ലാത്തവര്‍ക്ക്, 18-44 പ്രായക്കാരുടെ കുത്തിവയ്പ്പ് തുടങ്ങുന്നതി്‌ന മുമ്പ് നല്‍കണമെന്നും കേന്ദ്രം ഉത്തരവിട്ടു. ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ വാക്‌സിന്‍ പാഴാക്കുന്നവര്‍ ലഭിക്കുന്ന ഡോസില്‍ അത് കണ്ടെത്തേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →