തൃശ്ശൂർ: തെരുവോരങ്ങളില്‍ കഴിഞ്ഞിരുന്നവരെ മാറ്റി പാര്‍പ്പിച്ചു

തൃശ്ശൂർ: ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ബസ് സ്റ്റാന്റിലുമായി തെരുവോരങ്ങളില്‍ കഴിഞ്ഞിരുന്ന 151 പേരെ മാറ്റി പാര്‍പ്പിച്ചു. ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍  വൃദ്ധരും യുവാക്കളും യുവതികളുമടക്കമുള്ള 151 പേരെ ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സകൂളിലേക്കാണ് മാറ്റിയത്. പൂക്കോട് കുടുംബാരോഗ്യ കേന്ദ്രവും, ഗുരുവായൂര്‍ നഗരസഭയും സംയുക്തമായാണ് ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയത്. മാറ്റി താമസിപ്പിച്ചവര്‍ക്കായി നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 17 പേര്‍ക്ക് കോവിഡ് പോസറ്റീവായി. ഇവരെ നഗരസഭ പ്രത്യേകം തയ്യാറാക്കിയ  കെയര്‍ സെന്ററിലേക്ക് മാറ്റി താമസിപ്പിച്ചു. ഇവര്‍ക്കുള്ള ഭക്ഷണം കുടുംബശ്രീ ഹോട്ടലില്‍ നിന്നും നല്‍കി വരുന്നു. 

നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ സജീവ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ പി വി ജിജു, പി പി പ്രകാശന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് എസ്‌ഐ ഗിരിയുടെ നേതൃത്വത്തിലുള്ള പോലീസിന്റെ സഹായത്തോടെയാണ് ഗുരുവായൂരിലും, പരിസരത്തും അലഞ്ഞുനടന്നിരുന്ന അന്തേവാസികളെ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എത്തിച്ചത്. ജില്ല ആരോഗ്യ വിഭാഗം നോഡല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഡോ. അനു മേരി സാം ആണ് ഇവര്‍ക്കുള്ള ആന്റിജന്‍ പരിശോധനകള്‍ നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →