സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളില്‍ ഒരാളാണ് കെ.ആര്‍.ഗൗരിയമ്മ. ആധുനികകേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ വനിതാഭരണാധികാരിയുടെ രാഷ്ട്രീയ ജീവിതത്തിന്റെയും സുപ്രധാന ഇടപെടലുകളുടെയും നാള്‍ വഴികള്‍.
1946 കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു
1947 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പര്‍
1964 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മില്‍ ചേര്‍ന്നു
1960-1984 സംസ്ഥാന പ്രസിഡന്റ്, കേരള കര്‍ഷക സംഘം
1967-1976 പ്രസിഡന്റ്, കേരള മഹിളാസംഘം
1976-1987 സെക്രട്ടറി, കേരള മഹിളാസംഘം
1987-1991 സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം
1994-ല്‍ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി
1994-ല്‍ പുതിയ പാര്‍ട്ടി ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപീകരിച്ചു.
1994-2019 ജെ.എസ്.എസ്. ജനറല്‍ സെക്രട്ടറി
1994-2016 യു.ഡി.എഫ് ഘടകകക്ഷി
2016 മുതല്‍ ഇടതു മുന്നണിയില്‍ ക്ഷണിതാവ്
1951, 1954 തിരു-കൊച്ചി നിയമസഭാംഗം
1957, 1960 നിയമസഭാംഗം, ചേര്‍ത്തല
1965, 1967, 1970, 1980, 1982, 1987, 1991, 1996, 2001 നിയമസഭാംഗം, അരൂര്‍
1957-1959 റവന്യൂ, എക്‌സൈസ് വകുപ്പ് മന്ത്രി
1967-1969 റവന്യൂ, എക്‌സൈസ്, പൊതുവിതരണം, സാമൂഹികക്ഷേമ വകുപ്പ് മന്ത്രി
1980-1981 സാമൂഹികക്ഷേമം, കൃഷി വകുപ്പ് മന്ത്രി
1987-1991 വ്യവസായ വകുപ്പ് മന്ത്രി
2001-2004 കൃഷി, കയര്‍ വകുപ്പ്മന്ത്രി
2004-2006 കൃഷി, മൃഗസംരക്ഷണം, കയര്‍ വകുപ്പ് മന്ത്രി.
1977-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അരൂരില്‍ നിന്ന് സി.പി.ഐയിലെ പി.എസ്. ശ്രീനിവാസനോടും 2006-ല്‍ അരൂരില്‍ നിന്ന് സി.പി.എമ്മിലെ എ.എം.ആരിഫിനോടും.
2011-ല്‍ ചേര്‍ത്തലയില്‍ നിന്ന് സി.പി.ഐയിലെ പി.തിലോത്തമനോടും പരാജയപ്പെട്ടു.
ഗൗരിയമ്മ സഭയില്‍ അവതരിപ്പിച്ച് പ്രാബല്യത്തില്‍ വരുത്തിയ പ്രധാന നിയമങ്ങള്‍.
1957-ലെ കേരളാ സ്റ്റേറ്റ് ഓഫ് എവിക്ള്‍ഷന്‍ പ്രൊസീഡിങ്ങ്‌സ് ആക്റ്റ് (കുടിയൊഴിപ്പിക്കല്‍ നടപടിക്രമ നിയമം)
1957-ലെ ട്രാവങ്കൂര്‍ കൊച്ചിന്‍ ലാന്റ് ടാക്‌സ് (തിരു-കൊച്ചി ഭൂനികുതി നിയമം)
1957-ലെ കേരളാ ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്റ്റ് (ഭൂസംരക്ഷണനിയമം)
1958-ലെ കേരളാ കോമ്പന്‍സേഷന്‍ ഫോര്‍ ടെനന്റ്‌സ് ഇമ്പ്രൂവ്മെന്റ് ആക്റ്റ്
1958-ലെ കേരളാ ലാന്റ് റിലിംക്വിഷ്മെന്റ് ആക്റ്റ് (സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം)
1958-ലെ കേരള വെയ്റ്റ് & മെഷേര്‍സ് ആക്റ്റ് (അളവുതൂക്കങ്ങളെക്കുറിച്ചുള്ള ചട്ടം)
1959-ലെ കേരളാ സ്റ്റാമ്പ് ആക്റ്റ് (മുദ്രാപത്ര നിയമം)
1960-ലെ ജന്മിക്കരം പേയ്‌മെന്റ് (അബോളിഷന്‍) ആക്റ്റ് (ജന്മിക്കരം ഒഴിവാക്കല്‍ നിയമം)
1960-ലെ കേരളാ അഗ്രേറിയന്‍ റിലേഷന്‍ ആക്റ്റ് (പാട്ടക്കുടിയാന്‍ നിയമം)
1968-ലെ കേരളാ റെവന്യൂ റിക്കവറി ആക്റ്റ് (ജപ്തി നിയമം)
1987-ലെ കേരളാ പബ്ലിക്ള്‍ മെന്‍സ് കറപ്ഷന്‍ (ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഇന്‍ക്വയറീസ്) ആക്റ്റ് (അഴിമതി നിരോധനനിയമം)
1991-ലെ വനിതാ കമ്മീഷന്‍ ആക്റ്റ്.

