പത്തനംതിട്ട: അപേക്ഷ സമര്‍പ്പിക്കാന്‍ പോലീസ് സഹായം തേടാം

പത്തനംതിട്ട: ഓണ്‍ലൈന്‍ പാസ് കിട്ടാന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് പോലീസ് സഹായം ലഭ്യമാക്കും. അപേക്ഷ പൂരിപ്പിക്കാന്‍ ആവശ്യമായ വിവരങ്ങളായ പേര്, ജനന തീയതി, വിലാസം, വാഹനത്തിന്റെ നമ്പര്‍, ഏതു വാഹനം, സഹയാത്രികന്റെ പേര്, എവിടെ നിന്ന് എങ്ങോട്ട്, യാത്ര തീയതി, യാത്രസ്ഥലം, യാത്രയുടെ ഉദ്ദേശം, തിരികെയെത്തുന്ന തീയതി, സമയം, മൊബൈല്‍ നമ്പര്‍, സ്ഥലം, തിരിച്ചറിയല്‍ രേഖ ഏത്, അതിന്റെ നമ്പര്‍, താമസിക്കുന്ന ജില്ല എന്നിവ പോലീസിനെ അറിയിച്ചാല്‍, പാസ് ലഭിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് സഹായം ഉണ്ടാവുമെന്ന് ജിലാ പോലീസ് മേധാവി ആര്‍.നിശാന്തിനി അറിയിച്ചു. ഈ വിശദാംശങ്ങള്‍  9497976001 എന്ന വാട്‌സാപ്പ് നമ്പരിലേക്ക് അയച്ചാല്‍ മതിയാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →