തൃശൂര്‍: കോവിഡ് രോഗിയുടെ മൃതദേഹം മാനദണ്ഡങ്ങള്‍ ലംഘിച്ച് പള്ളിയില്‍ ഇറക്കി വച്ച് മതപരമായ ചടങ്ങു നടത്തിയ സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. തൃശൂരിലെ എംഎല്‍സി പള്ളിയിൽ പ്രോട്ടോക്കോൾ ലംഘിച്ച് 53 കാരിയുടെ മൃതദേഹം കുളിപ്പിക്കുകയായിരുന്നു.
09/05/21 ഞായറാഴ്ചയാണ് വരവൂര്‍ സ്വദേശിനി ഖദീജ കോവിഡ് ബാധിച്ച് മരിച്ചത്. തുടർന്ന് മെഡിക്കല്‍ കോളജില്‍ നിന്നും സംസ്കരിക്കാനായി കൊണ്ടുപോയ മൃതദേഹം തൃശൂര്‍ ശക്തന്‍ സ്റ്റാന്റിനടുത്ത പള്ളിയില്‍ ഇറക്കി വിശ്വാസപരമായ ചടങ്ങുകളോടെ കുളിപ്പിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് ആംബുലന്‍സ് ഉള്‍പ്പടെ കസ്റ്റഡിയില്‍ എടുത്തു. ബന്ധുക്കള്‍ക്കും തൃശൂര്‍ എംഎല്‍സി മസ്ജിദ് ഭാരവാഹികള്‍ക്കുമെതിരെയാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
കോവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയാല്‍ അത് ഉടനെ തന്നെ സംസ്‌കരിക്കണമെന്നാണ് ചട്ടം. അത് ഇവര്‍ ലംഘിക്കുകയായിരുന്നെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ബന്ധുക്കള്‍ക്കും പള്ളി ഭാരവാഹികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

