ക്ഷമ കൊണ്ട് മാത്രമേ ഈ യുദ്ധത്തിൽ ജയിക്കാൻ സാധിക്കൂ. കൊവിഡ് സന്ദേശവുമായി നടൻ മമ്മൂട്ടി

രാജ്യമൊട്ടാകെ കോവിഡ് എന്ന മഹാമാരിയുടെ രണ്ടാം തരംഗം വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ മമ്മൂട്ടിയുടെ കൊവിഡ് സന്ദേശം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി.സിനിമാ മേഖലയിൽ നിന്നും അല്ലാതെയുമുള്ള നിരവധിപേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇത് നിശബ്ദത അല്ല. തയ്യാറെടുപ്പിന്റെ ശബ്ദമാണ്. അടച്ചുപൂട്ടലിലൂടെ മാത്രമേ തുടച്ചുമാറ്റാൻ ആവൂ കൊറോണയെ. വിശ്രമമില്ലാതെ പരിശ്രമിക്കുന്ന യോദ്ധാക്കൾക്കുവേണ്ടി, നമുക്ക് വേണ്ടി, അനുസരിക്കാം ഓരോ നിർദ്ദേശവും. ചെറിയ തെറ്റുകൾ ശത്രുവിന് വലിയ അവസരങ്ങൾ നൽകും. യുദ്ധത്തിൽ ക്ഷമയാണ് ഏറ്റവും വലിയ ആയുധം. മമ്മൂട്ടി പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →