തിരുവനന്തപുരം: ഒളിമ്പ്യന്‍ എം.കെ കൗശിക് കോവിഡ് ബാധിച്ച് (66) മരിച്ചു. 1980ല്‍ മോസ്കോ ഒളിമ്പിക്സില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ ടീമിലെ അംഗമായിരുന്നു എം.കെ കൗശിക്.
ഏപ്രില്‍ 17നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഒരു നേഴ്സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില 08/05/21 ശനിയാഴ്ച രാവിലെയോടെ വഷളാവുകയും, വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
കൗശിക്കിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യന്‍ പുരുഷ ടീം 1998ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു.