കോഴിക്കോട്: ബാലുശ്ശേരി താലൂക്കാശുപത്രിയിൽ കൂടുതൽ ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാക്കി

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ബാലുശ്ശേരി താലൂക്കാശുപത്രിയിൽ കൂടുതൽ ഓക്സിജൻ സിലിണ്ടർ എത്തിച്ചു.   താലൂക്കാശുപത്രിയിൽ നിയുക്ത എം.എൽ.എ അഡ്വ: കെ.എം സച്ചിൻ ദേവ് കഴിഞ്ഞ ദിവസം  സന്ദർശനം നടത്തിയിരുന്നു. താലൂക്കാശുപത്രി അടിയന്തര സാഹചര്യത്തിൽ കോവിഡാശുപത്രിയായി മാറ്റുകയാണെങ്കിൽ ഏഴ് ഓക്സിജൻ സിലിണ്ടർ കൂടി അധികമായി ആവശ്യമാണെന്ന് മെഡിക്കൽ ഓഫീസർ എം.എൽ.എയുടെ ശ്രദ്ധയിൽ പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.എം.എസ്. സി.എൽ വെയർഹൗസ് മുഖേന  ജംബോ ഓകസിജൻ സിലിണ്ടർ ഉൾപ്പെടെ ഏഴ് സിലിണ്ടറുകൾ താലൂക്കാശുപത്രിയിൽ ലഭ്യമാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →