ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുക്ക നിറയെ തുക സംഭാവനയായി നൽകി മൂന്നാം ക്ലാസ് വിദ്യാർത്ഥി. പോക്ലാശ്ശേരി രതീഷ് മഞ്ജു ദമ്പതിമാരുടെ മകൻ പ്രിയദർശനാണ് തന്റെ സമ്പാദ്യ കുടുക്കയിൽ നിന്ന് ലഭിച്ച 4458 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. പണം നിയുക്ത എംഎൽഎ പി പി ചിത്തരഞ്ജന് കൈമാറി.
ആലപ്പുഴ: ദുരിതാശ്വാസ നിധിയിലേക്ക് കുടുക്ക നിറയെ പണവുമായി മൂന്നാം ക്ലാസുകാരൻ
