ആലപ്പുഴ: അച്ഛന്റെ പത്താം ചരമവാർഷിക ചടങ്ങുകൾക്ക് വെച്ച തുക മകൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മണ്ണഞ്ചേരി വേലിയകത്ത് വീട്ടിൽ വി. പി. അശോകനും ബീന അശോകനും ചേർന്നാണ് അച്ഛൻ പുരുഷോത്തമന്റെ പത്താം ചരമവാർഷിക ചടങ്ങുകൾക്ക് വെച്ച 20,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. തുക നിയുക്ത എം.എൽ.എ. പി. പി. ചിത്തരഞ്ജന് കൈമാറി.
ആലപ്പുഴ: അച്ഛന്റെ ചരമവാർഷിക ചടങ്ങുകൾക്ക് വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
