വാക്‌സിന്‍ ലഭിക്കുന്നതിന് ഇന്നുമുതല്‍ സെക്യൂരിറ്റി കോഡ് നിര്‍ബന്ധം

ന്യൂ ഡല്‍ഹി : കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 2021 മെയ് 8 മുതല്‍ സെക്യൂരിറ്റി കോഡ് നിര്‍ബന്ധമാക്കുന്നു. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഈ നാലക്ക കോഡ് അറിയിച്ചെങ്കില്‍ മാത്രമേ വാക്‌സിനെടുക്കാന്‍ സാധിക്കൂ. വാക്‌സിന്‍ സ്ലിപ്പിലും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റിലും ഈ കോഡ് രേഖപ്പെടുത്തും . വാക്‌സിന്‍ എടുക്കാതെ തന്നെ കുത്തിവയ്പ്പു നല്‍കിയെന്ന സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ സംവിധാനം.

മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ബുക്കിംഗ് ഉറപ്പായാല്‍ ഈ സെക്യൂരിറ്റികോഡ് നിങ്ങള്‍ക്ക് ലഭിക്കും. ഈ കോഡ് ആരുമായും പങ്കുവയ്ക്കാന്‍ പാടില്ല. കുത്തിവയ്പ്പ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഈ നമ്പര്‍ നല്‍കണം. തട്ടിപ്പുകാരെ ഒഴിവാക്കാനും ഈ സംവിധാനത്തിലൂടെ കഴിയും. സ്ലോട്ട് റദ്ദായവരടക്കം വാക്‌സിന്‍ സ്വീകരിച്ചെന്ന സന്ദേശം ലഭിക്കുന്നതുപോലുളള പിഴവുകള്‍ പരിഹരിക്കുന്നതിനുളള നടപടിയാണിതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →