വെഞ്ഞാറമൂട് : വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ മുക്കുന്നൂരില്‍ കടയുടെ വാതില്‍ തകര്‍ത്ത് മോഷണം നടത്തിയതായി പരാതി. 2021 മെയ് 7ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. സുരേഷ് ബാബു എന്ന ആളിന്റെ ഉടമസ്ഥതയിലുളള ബ്രിസ് ബേക്കറിയിലാണ് മോഷണം നടന്നത്. കടയുടെ മുന്‍ വശത്തെ ഗ്ലാസ് വാതില്‍ തകര്‍ത്ത് ഉള്ളിൽ കടന്ന മോഷ്ടാവ് മേശയിലുണ്ടായിരുന്ന പണവും സാധനങ്ങളും കവര്‍ന്നു. രാവിലെ കടയുടമ സുരേഷ് കടതുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
മോഷ്ടാവിന്റെ സിസി ടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം എംസി റോഡില്‍ തന്ത്രാംപൊയ്കയില് കാര്‍ യൂസ്ഡ് ഷോപ്പിലും സമാനമായ മോഷണം നടന്നിരുന്നു.

