കൊച്ചി: അഞ്ച് ജില്ലകള്‍ക്കാായുളള രോഗ പ്രതിരോധ വാക്‌സിനുകളുടെ സംഭരണവും വിതരണവും ഏകോപിപ്പിക്കുന്നതിന് വിശാലമായ റീജ്യണല്‍ വാക്‌സിന്‍ സ്റ്റോര്‍ ഇടപ്പളളിയില്‍ ഒരുങ്ങുന്നു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായാണ് വാക്‌സിന്‍ സറ്റോര്‍ നിര്‍മ്മാണം. 10 കോടി രൂപയാണ് ഇതിന്റെ നിര്‍മ്മാണ ചെലവ്. ഇടപ്പളളി ചങ്ങമ്പുഴ പാര്‍ക്കിന് പിന്നിലുളള ദേവന്‍ കുളങ്ങരയിലെ ഗവ.ആശുപത്രി വളപ്പിലാണ് പുതിയ കെട്ടിടം.
എറണാകുളം തൃശൂര്‍,പാലക്കാട് ഇടുക്കി,കോട്ടയം ജില്ലകള്‍ക്കുളള എല്ലാവിധ പ്രതിരോധ വാക്‌സിനുകളും ഇവിടെയാണ് ഇനി സംഭരിക്കുക. ജൂണ്‍ അവസാനത്തോടെ സ്‌റ്റോറിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാവും വിധമാണ്. അന്തിമഘട്ട നിര്‍മ്മാണം പുരോഗമിക്കുന്നത്. കോവിഡ് വാക്‌സിന് പുറമേ കുട്ടികള്‍ക്കുളള എല്ലാ പ്രതിരോധമരുന്നുകളും ഇവിടെ സംഭരിക്കും. നിലവില്‍ എറണാകുളം ജനറല്‍ ആശുപത്രി വളപ്പിലുളള കെട്ടിടത്തിലാണ് വാക്‌സിന്‍സ്‌റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ സ്ഥലപരിമിതി ഉളളതുകൊണ്ടാണ് ഇടപ്പളളിയില്‍ പുതിയ ബ്ലോക്ക് നിര്‍മ്മിക്കുന്നത്.
.ഒരുകോടി രൂപ ചെലവില്‍ 5000 ചതുരശ്ര അടി വിസ്തീര്‍ണമുളള ആദ്യ നിലയുടെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. പുറമേ 9 കോടി രൂപ ചെലവില്‍ 4 നിലകള്‍കൂടി നിര്‍മ്മിക്കാനാണ് പദ്ധതി. കോവിഡ് വാക്‌സിനേഷനുവേണ്ടി പ്രത്യേക വിഭാഗം, എറണാകുളം ജില്ലാ വാക്‌സിന്‍ സ്റ്റോര്‍, കുടുംബ ക്ഷേമ പദ്ധതികളുടെ ഭാഗമായുളള മരുന്ന്‌സ്‌റ്റോര്‍ എന്‍.ആര്‍.എച്ച്.എം പരിശീലന കേന്ദ്രം എന്നിവയാണ് മറ്റുനിലകളില്‍ സജ്ജീകരിക്കുക.

