കളമശേരി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ പ്രവര്‍ത്തന സജ്ജം

കളമശേരി: കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ച നാല് ഓക്‌സിജന്‍ ജനറേറ്റര്‍ പി.എസ് പ്ലാന്റുകളില്‍ ആദ്യത്തേത് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തന സജ്ജമായി. ഇന്നുമുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങിയ പ്ലാന്റിന്റെ പ്രവര്‍ത്തന ശേഷി മിനിട്ടില്‍ 600 ലിറ്റര്‍ ഓക്‌സിജനാണ്.സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാല് പ്ലാന്റുകളില്‍ ഏറ്റവും ചെറതാണിത്. ഒന്നരകോടി രൂപയോളമാണ് ഇതിന്റെ ചെലവ്.

തിരുവനന്തപുരം, തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളേജുകളിലാണ് മറ്റുപ്ലാന്റുകള്‍ സ്ഥാപിക്കുക. പുതിയ പ്ലാന്റിലെ ഓക്‌സിന്‍ എട്ടുവാര്‍ഡുകളിലേക്കാണ് നല്‍കുക. ഓപ്പറേഷന്‍ തീയേറ്റര്‍, കോവിഡ് ഐസിയു, എന്നിവിടങ്ങളില്‍ കൂടുതല്‍ ശുദ്ധമായ ഓക്‌സിജന്‍ ആവശ്യമായതിനാല്‍ ലിക്യുഡ് ഓക്‌സിജന്‍ പ്ലാന്റുകളില്‍ നിന്ന് ലഭിക്കുന്ന ഓക്‌സിജനാവും വിതരണം ചെയ്യുകയെന്ന് ആര്‍എംഒ ഡോ. ഗണേഷ് മോഹന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →