പത്തനംതിട്ട: ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (തുവയൂര്‍ നോര്‍ത്ത്), വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട്, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, അഞ്ച്, ആറ്, വാര്‍ഡ് 14 (ചിറക്കല്‍ കോളനി പ്രദേശം (ചിറക്കല്‍ വേലന്‍പറമ്പ് അംബേദ്കര്‍ കോളനി ഭാഗം) (ദീര്‍ഘിപ്പിക്കുന്നു), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (പ്രക്കാനം, തോട്ടത്തില്‍ ഭാഗം ജംഗ്ഷന്‍ മുതല്‍ പേക്കുഴിക്കല്‍ പള്ളുരുത്തി ഭാഗം വരെ) വടശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്‍പത് (മുക്കുഴി അഞ്ചുസെന്റ് കോളനി മുതല്‍ മടുക്കമൂട് കുമ്പളത്താമണ്‍ ജംഗ്ഷന്‍ വരെ), നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് (മേയ് ഏഴു മുതല്‍ ദീര്‍ഘിപ്പിക്കുന്നു), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 18, 17 (ദീര്‍ഘിപ്പിക്കുന്നു) വാര്‍ഡ് ഒന്ന് (ആലിന്‍ചുവട് മുതല്‍ തകടിയേത്ത് ജംഗ്ഷന്‍ ഉള്‍പ്പെടുന്ന കണ്ണംചേരില്‍ ഭാഗം വരെ)വാര്‍ഡ് 15, 16, 19 വാര്‍ഡ് 14 (തലയറ അക്വഡക്റ്റ് മുതല്‍ പടിപ്പുരപ്പാട്ട് മെയിന്‍ റോഡ് വരെയും, നിലുമുക്ക് റോഡ് മുകള്‍ ഭാഗം മുതല്‍ താഴെ വരെയും പ്രദേശം), എന്നീ പ്രദേശങ്ങളില്‍ മേയ് അഞ്ചു മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.

