കേരളത്തിന്റെ പ്രിയ നേതാവ് ആർ ബാലകൃഷ്ണപിള്ളയുടെ വിയോഗം സിനിമ മേഖലയിലെ പ്രമുഖരെ ഏറെ വേദനിപ്പിച്ചു. സംഭവബഹുലമായ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഓരോ പൊളിറ്റിക്സ് വിദ്യാർഥികൾക്കും ഒരു പാഠപുസ്തകമാണ്.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ മരണവാർത്ത മകൻ കെ ബി ഗണേഷ് കുമാർ അറിയിച്ചതിന് തൊട്ടുപിന്നാലെ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സിനിമാലോകം.
അജുവർഗീസ്, ടോവിനോ തോമസ്, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, മനോജ് കെ ജയൻ, തുടങ്ങിയ താരങ്ങൾ ബാലകൃഷ്ണ പിള്ള യുടെ നിര്യാണത്തിൽ അനുശോചിച്ചു.

