പോണ്ടിച്ചേരിയില്‍ മൂന്നിടത്ത് കോണ്‍ഗ്രസ് മുന്നില്‍, ബിജെപി രണ്ടിടത്ത്

പോണ്ടിച്ചേരി: തിരഞ്ഞെടുപ്പ് നടക്കുന്ന കേന്ദ്ര ഭരണപ്രദേശമായ പോണ്ടിച്ചേരിയില്‍ മൂന്നിടത്ത് കോണ്‍ഗ്രസ്സ് മുന്നില്‍. ബിജെപി രണ്ട് സീറ്റിലാണ് മുന്നിലുള്ളത്. ദ്രാവിഡ മുന്നേറ്റക്കഴകം ഒരു സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണതിനെത്തുടര്‍ന്നാണ് പോണ്ടിച്ചേരിയില്‍ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുഖ്യമന്ത്രി നാരായണസ്വാമി വി ഫെബ്രുവരി 22ന് സഭയില്‍ വോട്ടെടുപ്പ് നടക്കുന്നതിനു മുമ്പ് രാജിവച്ചു. മുന്‍ മുഖ്യമന്ത്രി നാരായണസ്വാമിക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ല. പകരം പ്രചാരണച്ചുമതല നല്‍കി. മുപ്പത് സീറ്റുകളിലേക്കായി 324 പേരാണ് മല്‍സരരംഗത്തുണ്ടായിരുന്നത്. കോണ്‍ഗ്രസ്, ഡിഎംകെ സഖ്യവും എന്‍ഡിഎയും തമ്മിലാണ് പ്രധാന മല്‍സരം. കമലഹാസന്റെ മക്കള്‍ നീതി മെയ്യമും മല്‍സരരംഗത്തുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →