പത്തനംതിട്ട: വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഇടിപിബിഎസ്, എന്‍കോര്‍ തുടങ്ങിയവയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ടെക്നിക്കല്‍ ഉദ്യോഗസ്ഥര്‍, നെറ്റ്വര്‍ക്ക് സപ്പോര്‍ട്ടിംഗ് സ്റ്റാഫ്, ഫീല്‍ഡ് ലെവല്‍ ടെക്നിക്കല്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ നിയമിച്ചു ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി.
ടെക്നിക്കല്‍ ഉദ്യോഗസ്ഥര്‍ മണ്ഡലം തിരിച്ച് ചുവടെ:-തിരുവല്ല – ശരത് സുരേന്ദ്രന്‍, അമിത സാറാ ജോയ്, റാന്നി – പി.എല്‍ ലിഷ, കെ.ഐ സഫീന മോള്‍, ആറന്മുള – വിനീത് ഫിലിപ് മാത്യു, കോന്നി – അനുജിത്ത് ലാല്‍, അടൂര്‍ – എസ് ജിഷ്ണു. നെറ്റ്വര്‍ക്ക് സപ്പോര്‍ട്ടിംഗ് സ്റ്റാഫ്:-കെ.എ. അരുണ്‍, എന്‍.ആര്‍ രതിഷ്‌കുമാര്‍.
ഫീല്‍ഡ് ലെവല്‍ ടെക്നിക്കല്‍ ഉദ്യോഗസ്ഥര്‍ ചുവടെ:- തിരുവല്ല – മനു മോഹന്‍, റാന്നി – ഡെറിന്‍ ഉമ്മന്‍ മാത്യു, ആറന്മുള – നിബു മാത്യു അബ്രഹാം, കോന്നി – ജിതിന്‍ കോശി, അടൂര്‍ – ജോബി കെ ജോണ്‍സണ്‍, ജില്ലാ ആസ്ഥാനം – അമല്‍ കുമാര്‍
ജില്ലാതല ഇടിപിബിഎസ്, എന്‍കോര്‍ എന്നിവയ്ക്കായി വിന്യസിച്ചിരിക്കുന്ന സാങ്കേതിക ഉദ്യോഗസ്ഥര്‍ ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ചുവടെ
എന്‍കോര്‍ ജില്ലാതല നോഡല്‍ ഓഫീസര്‍ -നിജു എബ്രഹാം (അഡീഷണല്‍ ഡിസ്ട്രിക്റ്റ് ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍), ഇടിപിഎസ് ജില്ലാതല നോഡല്‍ ഓഫീസര്‍ – ടി.ആര്‍ ബിജുരാജ് (ജില്ലാ ലേബര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട്), അഞ്ചു മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍, എന്‍ഐസി ജില്ലാ ഇന്‍ഫോര്‍മാറ്റിക്സ് ഓഫീസര്‍ ജിജി ജോര്‍ജ്, ഐടി സെല്‍ കോര്‍ഡിനേറ്റര്‍ അജിത് ശ്രീനിവാസ്, ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസ് എന്നിവര്‍ ചേര്‍ന്ന് ജില്ലാ കണ്‍ട്രോള്‍ റൂമിലെ ഐടി പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

